പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കത്തീഡ്രൽ ബസിലിക്കയിൽ പ്രാർത്ഥന നടത്തി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിൽ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ പ്രാർത്ഥന നടത്തി. ഇന്നലെ വൈകുന്നേരം ദിവ്യകാരുണ്യവുമായി പള്ളിയിലെത്തിയ അദ്ദേഹം, അൾത്താരയിൽ പ്രാർത്ഥന നടത്തിയശേഷം ദിവ്യകാരുണ്യ ആശീർവാദം നൽകി. ബസിലിക്ക വികാരിയായി ചുമതലയേറ്റ ഫാ. ആന്റണി പൂതവേലിലും മറ്റു വൈദികരും പൊന്തിഫിക്കൽ ഡെലഗേറ്റിനൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ ബസിലിക്കയിലേക്കെത്തിയ പൊന്തിഫിക്കൽ ഡെലഗേറ്റിനെ ഒരുവിഭാഗം വിശ്വാസികളും ചില വൈദികരും തടയാൻ ശ്രമിച്ചു. പോലീസ് സുരക്ഷയോടെയാണ് അദ്ദേഹം ദേവാലയത്തിലേക്കു പ്രവേശിച്ചതും മടങ്ങിയതും. … Continue reading പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കത്തീഡ്രൽ ബസിലിക്കയിൽ പ്രാർത്ഥന നടത്തി