കായികക്ഷമതാ പരിശോധന അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിൻ

പൊൻകുന്നം: ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കായിക ക്ഷമതാ പരിശോധന അനിവാര്യമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രസ്താവിച്ചു. സ്കൂൾ തലം മുതൽ കായിക പരിശീലനം നിർബന്ധിതമാക്കണം. കേരളത്തിൽ ആദ്യമായി ഒരു ആതുരാലയം കേന്ദ്രീകരിച്ച് വനിതകൾക്ക് കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും ജീവിതശൈലീ രോഗപ്രതിരോധത്തിനുമായി ഒരു പദ്ധതി ആവിഷ്കരിച്ച വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ആരംഭിച്ച വനിത -ഫിറ്റ്നസ് സെന്റർ “സ്വാസ്ഥ്യം “പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് … Continue reading കായികക്ഷമതാ പരിശോധന അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിൻ