പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഓണാഘോഷം

പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജോസുകുട്ടി ജേക്കബ്, അധ്യാപികമാരായ ശ്രീമതി ഡിനു ജോർജ്, സിസ്റ്റർ ജൂലി ജോസഫ് ,പി ടി എ പ്രസിഡന്റ് ശ്രീ. ബിജു കടപ്രയിൽ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ഓണസന്ദേശങ്ങൾ നൽകി. മാവേലി മന്നന്മാരും മലയാളി മങ്കകളും പുരുഷ കേസരികളുമായി വേഷമണിഞ്ഞെത്തി, ഓണപ്പാട്ടുകൾ പാടി കുട്ടികൾ സ്കൂൾ അങ്കണത്തെ കൂടുതൽ വർണ്ണാഭമാക്കി. തുടർന്ന് ഓണക്കളികളും സമ്മാന വിതരണവും ഉണ്ടായിരുന്നു. മാതാപിതാക്കളും അധ്യാപകരും ചേർന്ന് സ്വാദിഷ്ടമായ സദ്യ ഒരുക്കി. … Continue reading പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഓണാഘോഷം