പരിയാരത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 26 പേർക്ക് പരിക്ക്

ദേശീയപാതയിൽ കണ്ണൂർ പരിയാരം സ്കൂളിനു സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ 26 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇന്നു രാവിലെ 9.50നാണ് അപകടം നടന്നത്. മാതമംഗലം ഭാഗത്തു നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന പാഴ്സൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading പരിയാരത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 26 പേർക്ക് പരിക്ക്