പാപ്പാ ലോക കിശോരദിനാചരണം ഏർപ്പെടുത്തുന്നു!

കുട്ടികൾക്കായുള്ള ആഗോളദിനം അടുത്തവർഷം മുതൽ ആചരിക്കപ്പെടും. അമലോത്ഭവ നാഥയുടെ തിരുന്നാൾദിനമായിരുന്ന ഡിസമ്പർ 8-ന് വെള്ളിയാഴ്ച വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനവേളിൽ ആശീർവ്വാദനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവ്വെയാണ് ഫ്രാൻസീസ് പാപ്പാ ഇതു വെളിപ്പെടുത്തിയത്. 2024 മെയ് 25,26 തീയതികളിൽ ആയിരിക്കും പ്രഥമ കിശോരദിനാചരണമെന്നും ഇതിൻറെ വേദി റോമാ നഗരം ആയിരിക്കുമെന്നും പാപ്പാ അറിയിച്ചു. വളർന്നുവരുന്ന കുഞ്ഞുങ്ങൾക്ക് എപ്രകാരമുള്ളൊരു ലോകമാണ് നാം നല്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനുത്തരമാണ് ഈ ദിനാചരണമെന്നും വിദ്യഭ്യാസ-സാംസ്കാരികകാര്യങ്ങൾക്കായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ ആഭിമുഖ്യത്തിലാണ് ഇത് നടത്തപ്പെടുകയെന്നും പാപ്പാ വെളിപ്പെടുത്തി. യേശു … Continue reading പാപ്പാ ലോക കിശോരദിനാചരണം ഏർപ്പെടുത്തുന്നു!