ഇന്ത്യക്കാർക്കും ബഹിരാകാശ വിനോദ സഞ്ചാരത്തിനുളള അവസരമൊരുങ്ങുന്നു

ഇന്ത്യക്കാർക്കും ബഹിരാകാശ വിനോദ സഞ്ചാരത്തിനുളള അവസരമൊരുങ്ങുന്നു. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ തന്നെയാണ് ഈ സ്വപ്നയാത്രയ്ക്കുള്ള അവസരമൊരുക്കുന്നത്. 2030 ഓടെയായിരിക്കും ഇന്ത്യയുടെ സ്വന്തം ബഹിരാകാശ വിനോദ സഞ്ചാര മൊഡ്യൂൾ കുതിച്ചുയരുക. ആറ് കോടി രൂപയോളമായിരിക്കും ഒരാൾക്ക് ബഹിരാകാശ വിനോദ സഞ്ചാരത്തിനായി മുടക്കേണ്ടി വരിക. ഇന്ത്യയുടെ സ്വന്തം സ്പേസ് ടൂറിസം മൊഡ്യൂളിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കി. വിനോദ സഞ്ചാരികൾക്ക് 15 മിനുട്ടോളം ബഹിരാകാശത്ത് ചെലവഴിക്കാൻ സാധിക്കും. എന്നാൽ എത്രത്തോളം ഉയരത്തിലാണ് … Continue reading ഇന്ത്യക്കാർക്കും ബഹിരാകാശ വിനോദ സഞ്ചാരത്തിനുളള അവസരമൊരുങ്ങുന്നു