ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയ്ക്ക് നാളെ തുടക്കമാവും

കായിക മേഖലയെ ജനകീയമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് നാളെ തുടക്കം. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഉദ്ഘാടനം രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ 450 ഓളം പഞ്ചായത്തുകളിൽ കളിക്കളം ഇല്ല. 3 വർഷത്തിനകം ഇവിടെയെല്ലാം കളിക്കളങ്ങൾ ഒരുക്കും. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision