ഒളിമ്പിക്‌സ് സമാധാന പുനഃസ്ഥാപനത്തിനുള്ള അവസരം: ഫ്രാൻസിസ് പാപ്പാ

ഒളിമ്പിക്‌സ് മത്സരങ്ങൾ നിലവിലുള്ള സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും താൽക്കാലികമായെങ്കിലും വിരാമമിടട്ടെയെന്നും, ലോകത്ത് ഐക്യം പുനഃസ്ഥാപിക്കപ്പെടട്ടെയെന്നും ആശംസിച്ച് ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിലെ പാരീസിൽ ജൂലൈ 25-ന് ഒളിമ്പിക്സ് മത്സരങ്ങൾക്ക് തുടക്കം കുറിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട്, സാമൂഹ്യമാധ്യമമായ എക്‌സിൽ ഇതേ ദിവസം കുറിച്ച സന്ദേശത്തിലാണ് ലോകസമാധാനത്തിനായി പാപ്പാ വീണ്ടും ആഹ്വാനം ചെയ്‌തത്‌. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് വെടിനിറുത്തലിനായി നടത്തിയ നിർദ്ദേശം എല്ലാവരും പാലിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ അധികാരങ്ങൾ കൈയ്യാളുന്നവരുടെ മനഃസാക്ഷിയെ ദൈവം പ്രകാശിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ … Continue reading ഒളിമ്പിക്‌സ് സമാധാന പുനഃസ്ഥാപനത്തിനുള്ള അവസരം: ഫ്രാൻസിസ് പാപ്പാ