ഭരണകൂട വേട്ടയാടലിനിടെ നിക്കരാഗ്വേയില്‍ ഒൻപത് നവ വൈദികരുടെ പൗരോഹിത്യ സ്വീകരണം

നിക്കരാഗ്വേയിൽ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്‌ക്കെതിരെ തുടരുന്ന വേട്ടയാടലുകൾക്കിടെ ഒൻപത് നവ വൈദികരുടെ പൗരോഹിത്യ സ്വീകരണം. നിക്കരാഗ്വേയിലെ മനാഗ്വേ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലിയോപോൾഡോ ബ്രെനെസിൽ നിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. ദനഹ തിരുനാൾ ദിനമായ ജനുവരി 6ന് നടന്ന വിശുദ്ധ കുർബാനയിലായിരുന്നു തിരുകർമ്മങ്ങൾ. പരിശുദ്ധ കന്യകയുടെയും വിശുദ്ധ സ്നാപക യോഹന്നാന്റെയും പ്രതിച്ഛായയിൽ കർത്താവിന്റെ യഥാർത്ഥ ദാസന്മാരാകാൻ ആർച്ച് ബിഷപ്പ്, നവ വൈദികരോട് ആവശ്യപ്പെട്ടു. വാർത്തകൾ … Continue reading ഭരണകൂട വേട്ടയാടലിനിടെ നിക്കരാഗ്വേയില്‍ ഒൻപത് നവ വൈദികരുടെ പൗരോഹിത്യ സ്വീകരണം