നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ തെക്കൻ സംസ്ഥാനമായ അനമ്പ്രയില്‍ നിന്നു മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി. തെക്കൻ സംസ്ഥാനമായ അനമ്പ്രയിലെ ഒറുമ്പ നോർത്ത് ലോക്കൽ ഗവൺമെൻ്റ് ഏരിയ പരിധിയില്‍പ്പെടുന്ന അജല്ലിയിലെ സെൻ്റ് മാത്യു ഇടവക വികാരിയായ ഫാ. ക്രിസ്റ്റ്യൻ ഇക്കെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ജൂൺ 16ന് രാവിലെ നടന്ന അക്രമ സംഭവത്തില്‍ വൈദികനെ കൂടാതെ മറ്റൊരാളെ കൂടി തട്ടിക്കൊണ്ടുപോയിട്ടുണ്ട്. എക്വുലോബിയ രൂപത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അജല്ലിയിലെ സെൻ്റ് മാത്യൂസ് ഇടവകയുടെ പ്രാന്തപ്രദേശത്ത് വിശുദ്ധ കുർബാന കഴിഞ്ഞ് മടങ്ങുമ്പോൾ … Continue reading നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി