നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മൂന്നു ബെനഡിക്ടന്‍ സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു

നൈജീരിയൻ സംസ്ഥാനമായ ക്വാറയിലെ ആശ്രമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബെനഡിക്ടൻ സമൂഹാംഗങ്ങളായ മൂന്നു സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു . ഗോഡ്‌വിൻ ഈസെ എന്ന സന്യാസാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. മൂന്നുപേരെയും ഈ മാസം 18നാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഗോഡ്‌വിനെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ എറിയുകയായിരിന്നുവെന്ന് ഇലോറിൻ രൂപത അഡ്മിനിസ്ട്രേറ്റർ ഫാ. ആൻസലം ലവാനി പറഞ്ഞു. അതേസമയം ബന്ദികളായി കഴിഞ്ഞിരിന്ന ആന്റണി ഈസെ, പീറ്റർ ഒലരെവാജു എന്നിവര്‍ മോചിതരായി. ഗോഡ്‌വിൻ ധ്യാനാത്മകമായി പ്രാർത്ഥനയില്‍ ആഴപ്പെട്ട ജീവിതമാണ് നയിച്ചിരിന്നതെന്നു ബെനഡിക്‌ടൻ ആശ്രമത്തിലെ മുൻ … Continue reading നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മൂന്നു ബെനഡിക്ടന്‍ സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു