നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മോചനത്തിന് പ്രാര്‍ത്ഥന യാചിച്ച് മെത്രാന്‍

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി കത്തോലിക്ക മെത്രാന്‍. ഓഗസ്റ്റ് 3ന് പുലര്‍ച്ചെ നൈജര്‍ സംസ്ഥാനത്തിലെ ഗൈഡ്നായിലെ വസതിയില്‍ നിന്നും ആയുധധാരികളായ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയ ഫാ. പോള്‍ സനോഗോയുടെയും, സെമിനാരി വിദ്യാര്‍ത്ഥി മെല്‍ക്കിയോറിന്റേയും മോചനത്തിനായി പ്രാര്‍ത്ഥനാ സഹായം യാചിച്ച് മിന്യായിലെ മെത്രാന്‍ മാര്‍ട്ടിന്‍ ഇഗ്വെമെസി ഉസൗക്വുവാണ് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുവാനും, തട്ടിക്കൊണ്ടുപോകപ്പെട്ടവരെ സമാധാനത്തില്‍ തിരികെ കൊണ്ടു വരുവാനും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് ബിഷപ്പ് പ്രസ്താവിച്ചു. … Continue reading നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെയും സെമിനാരി വിദ്യാര്‍ത്ഥിയുടെയും മോചനത്തിന് പ്രാര്‍ത്ഥന യാചിച്ച് മെത്രാന്‍