നൈജീരിയയില്‍ വൈദികനെ കാണാതായിട്ട് ഒരു മാസം

നൈജീരിയയിലെ അബൂജ അതിരൂപതയിൽ സേവനം ചെയ്തു വരികയായിരിന്ന കത്തോലിക്ക വൈദികനെ കാണാതായിട്ട് ഒരു മാസം . ഒക്ടോബര്‍ 1നു കാണാതായ ഫാ. സാംപ്‌സൺ ഇമോഖിദിയുടെ തിരോധാന വാർത്തയ്ക്കു ഒരു മാസം പിന്നിട്ട് സാഹചര്യത്തില്‍ അബൂജ അതിരൂപതയുടെ ചാൻസലർ ഫാ. സാം തുംബ പ്രസ്താവന പുറത്തിറക്കി. തിരോധാനം സംബന്ധിച്ച് സിവിൽ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അവർ അന്വേഷണം നടത്തുന്നുണ്ടെന്നും അതിരൂപത അറിയിച്ചു. നൈജീരിയയിൽ, വൈദികരും സന്യസ്തരും തട്ടിക്കൊണ്ടുപോകലിനും കൊള്ളയടിക്കലിനും ഇരയാകുന്നത് പതിവ് സംഭവമാണ്. ഫാ. സാംപ്‌സണെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയെന്നാണ് സൂചന. … Continue reading നൈജീരിയയില്‍ വൈദികനെ കാണാതായിട്ട് ഒരു മാസം