നിക്കരാഗ്വേയിലെ ജെസ്യൂട്ട് സർവ്വകലാശാലയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഒർട്ടേഗ ഭരണകൂടം

മനാഗ്വേ: നിക്കരാഗ്വേയില്‍ ജെസ്യൂട്ട് സഭ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവന്നിരുന്ന സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ ഡാനിയേൽ ഒർട്ടേഗ ഭരണകൂടം മരവിപ്പിച്ചു. ഇതോടൊപ്പം സർവ്വകലാശാലയുടെ വസ്തുവകകളുടെ കൈമാറ്റത്തിനും ഭരണകൂടം വിലക്കേർപ്പെടുത്തി. ഭരണകൂട നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മെത്രാന്മാരും, സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തെ ആറ് വിദ്യാർത്ഥി സംഘടനകൾ ചേർന്ന് സംയുക്തമായി പ്രസ്താവന പുറത്തിറക്കി. രാജ്യത്തെ ഏകാധിപത്യ ഭരണകൂടം നാളുകളായി കത്തോലിക്ക സഭയെ വേട്ടയാടുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സർക്കാർ നടപടി … Continue reading നിക്കരാഗ്വേയിലെ ജെസ്യൂട്ട് സർവ്വകലാശാലയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഒർട്ടേഗ ഭരണകൂടം