മദ്യനയം വന്‍ ജനവഞ്ചന: വി.എം.സുധീരന്‍

പ്രാരംഭ ചര്‍ച്ചകള്‍പോലും നടന്നിട്ടില്ലെന്ന എക്‌സൈസ്, ടൂറിസം മന്ത്രിമാരുടെ പ്രസ്താവന തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനം. – വി.എം.സുധീരന്‍പിണറായി സര്‍ക്കാര്‍ മദ്യനയം ആവിഷ്‌കരിച്ചതുതന്നെ ജനവഞ്ചനയിലൂടെയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എല്‍.ഡി.എഫ്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ തകിടം മറിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ മദ്യനയം തയ്യാറാക്കിയതും അതു മുന്നോട്ടുകൊണ്ടുപോകുന്നതും. മദ്യം കേരളത്തില്‍ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയെന്നുമായിരുന്നു മാനിഫെസ്റ്റോയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. ഇതിന്റെ തുടര്‍ച്ചയായി … Continue reading മദ്യനയം വന്‍ ജനവഞ്ചന: വി.എം.സുധീരന്‍