ദേശീയ രക്തദാന ദിനം ഷിബു തെക്കേമറ്റം 125ആം തവണയും രക്തം ദാനം ചെയ്തു

മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ എല്ലായുവജങ്ങളിലും രക്തദാനം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു നടക്കുന്ന ദിനാചരണത്തിൽ 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റം ഉത്തമ മാതൃകയാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു. ഓരോ രക്തദാനത്തിലൂടെയും നമ്മുടെ ജീവനും ആയുസും മറ്റുള്ളവരിലൂടെ ദീർഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലാ കേന്ദ്രീകരിച്ച് കോട്ടയം ജില്ലയിൽ ഒരു രക്തദാന വിപ്ലവം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു. സമീപകാലത്തായി പെൺകുട്ടികളും സ്ത്രീകളും കൂടുതലായി ഈ രംഗത്തേക്ക് … Continue reading ദേശീയ രക്തദാന ദിനം ഷിബു തെക്കേമറ്റം 125ആം തവണയും രക്തം ദാനം ചെയ്തു