നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി മോചിതനായി

അബൂജ: ഇക്കഴിഞ്ഞ തിങ്കളാഴ്ച നൈജീരിയയിൽ നിന്നു സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. ജോസഫ് അസുബുകെ മോചിതനായി. തെക്ക്-കിഴക്കൻ നൈജീരിയയിലെ എബോണി സ്റ്റേറ്റിലെ ഒനിച്ച പ്രാദേശിക ഗവണ്‍മെന്‍റ് പരിധിയിലെ ഇസുവിൽ നിന്നാണ് വൈദികനെയും മറ്റ് മൂന്ന് പേരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ഇവരെ ഇന്നലെ ബുധനാഴ്ച വൈകീട്ടോടെ മോചിപ്പിക്കുകയായിരിന്നു. തട്ടിക്കൊണ്ടുപോയവരിൽ ഫാ. ജോസഫ് അസുബുകെയെ പരിക്കേൽക്കാതെ തന്നെ മോചിപ്പിച്ചുവെന്നും എബോണി പോലീസ് പ്രസ്താവിച്ചു. രക്ഷാപ്രവർത്തനത്തിനിടെ രക്ഷപ്പെട്ട കുറ്റവാളികളെ പിടികൂടാനുള്ള തീവ്രശ്രമം തുടരുന്നുണ്ട്. വൈദികനെയും തട്ടിക്കൊണ്ടുപോയ മറ്റുള്ളവരെയും മോചിപ്പിച്ചതായി അബാകാലിക്കി … Continue reading നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി മോചിതനായി