ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളായി മുണ്ടാങ്കൽ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കുട്ടി വോട്ടർമാർ

പാലാ: മുണ്ടാങ്കൽ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ഇന്ന് നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കുട്ടികൾക്ക് ഒരു പുതു അനുഭവമായി . ഭാവിയിൽ തങ്ങളുടെ ജനപ്രതിനിധികളെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്നതിനുള്ള പരിശീലനം കൂടിയായി ഇത്തവണത്തെ തിരഞ്ഞെടുപ്പ്.സ്കൂളിലെ ഏറ്റവും മുതിർന്നവരായ ഏഴാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിച്ച 10 വിദ്യാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കുട്ടികളുടെ പേര് വിവരങ്ങൾ ഇലക്ഷൻ നോട്ടിഫിക്കേഷനായി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടർമാരുടെ പേരുകൾ വിളിക്കുന്നതും, … Continue reading ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളായി മുണ്ടാങ്കൽ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കുട്ടി വോട്ടർമാർ