തൃശൂര്‍ ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 പൊറുത്തിശ്ശേരി വി വണ്‍ നഗര്‍ സ്വദേശികളായ 73 വയസുള്ള മാലതി, മകന്‍ 45 വയസ്സുള്ള സുജീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് വീടിനുള്ളില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാനില്ലായിരുന്നു. ഒടുവില്‍ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading തൃശൂര്‍ ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി