ഓടയിൽ വീണ് അമ്മയും കുഞ്ഞും മരിച്ചു

ദില്ലിയിൽ വെള്ളക്കെട്ടുള്ള അഴുക്കുചാലിൽ തെന്നിവീണ് സ്ത്രീയും കുഞ്ഞും മുങ്ങിമരിച്ചു. വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ 22 വയസ്സുള്ള തനൂജയും മൂന്ന് വയസ്സുള്ള മകനുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ആറടി വീതിയിൽ 15 അടി താഴ്ചയുള്ള നിർമാണം നടക്കുന്ന ഓടയിലാണ് അമ്മയും കുഞ്ഞും വീണത്. ഇതോടെ കനത്ത മഴയിൽ ദില്ലിയിലെ മരണം ഏഴായി. ദില്ലിയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സ്കൂളുകൾക്കും അവധി നൽകി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading ഓടയിൽ വീണ് അമ്മയും കുഞ്ഞും മരിച്ചു