മണിപ്പൂരിൽ കലാപം നിയന്ത്രിക്കാന്‍ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം: കെസിബിസി

കൊച്ചി: മണിപ്പൂരിൽ കലാപങ്ങൾ നിയന്ത്രിക്കാനും സമാധാനം ഉറപ്പാക്കാനും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാകേണ്ടതുണ്ടെന്ന് കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . മണിപ്പുർ ജനതയോട് ഐക്യദാർഢ്യമറിയിച്ച് കെസിബിസിയുടെ ആഭിമുഖ്യത്തിൽ കലൂരിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങൾക്കും സ്വസ്ഥമായി ജീവിക്കാനാവുന്ന സാഹചര്യമുണ്ടാകേണ്ടത് ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാന ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ ശക്തമായ മതേതര സങ്കല്പങ്ങൾ ലോകരാജ്യങ്ങൾക്കു മുന്നിൽ ഭാരതത്തിന്റെ യശസ് ഉയർത്തുന്നതാണ്. ഇതിനു വിഘാതമാകുന്ന സംഭവങ്ങളാണ് മണിപ്പൂരിലും മറ്റും നടക്കുന്നത്. … Continue reading മണിപ്പൂരിൽ കലാപം നിയന്ത്രിക്കാന്‍ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം: കെസിബിസി