പ്രായപൂർത്തിയാകാത്ത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നു

ജൂൺ മാസം ഇരുപതാം തീയതി ആഗോള കുടിയേറ്റ ദിനമായി ആചരിക്കുന്നു ആഗോള കുടിയേറ്റ ദിനമായ ജൂൺ ഇരുപതാം തീയതി യൂണിസെഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, വർധിച്ചുവരുന്ന, പ്രായപൂർത്തിയാകാത്തവരുടെ കുടിയേറ്റത്തെപ്പറ്റി പരാമർശിക്കുന്നു. കഴിഞ്ഞ ആറു  മാസത്തിനുള്ളിൽ ഏകദേശം ആറായിരത്തോളം കുട്ടികളാണ് ഇപ്രകാരം അഭയാർഥികളായി ഇറ്റലിയിലേക്ക് കടൽമാർഗം എത്തിച്ചേർന്നത്. ഇത് മുൻവർഷത്തേതിനേക്കാൾ ഇരട്ടിയാണെന്ന വസ്‌തുതയും ഇറ്റലിയിലെ യൂണിസെഫ് പ്രതിനിധികൾ റിപ്പോർട്ട്  ചെയ്യുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണവും സ്വീകരണവും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗമാരക്കാർക്കും സുരക്ഷിതമായി വളരാനുള്ള അവകാശം ഉറപ്പുനൽകുന്നതിനുള്ള നടപടികളും ഇറ്റലിയിലെ കാരിത്താസ് സംഘടനയുൾപ്പെടെയുള്ള … Continue reading പ്രായപൂർത്തിയാകാത്ത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നു