ബജറ്റ് ദിനത്തിൽ വിപണി നേട്ടത്തിൽ
വിപണിയിൽ കുതിച്ചുചാട്ടം കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണിയിൽ കുതിച്ചുചാട്ടം. സെൻസെക്സ് 200 പോയിൻ്റ് ഉയർന്ന് 80,680ലും നിഫ്റ്റി 50 പോയിൻ്റ് ഉയർന്ന് 24,550ലുമാണ് വ്യാപാരം നടക്കുന്നത്. നിലവിൽ അദാനി ഗ്രീൻ എനർജി, അദാനി പവർ, ഐആർഎഫ്സി, ഭാരത് ഇലക്ട്രോണിക്സ്‌സ് എന്നിവയാണ് മികച്ച നേട്ടം കൊയ്യുന്നത്. വേദാന്ത, ഒഎൻജിസി, സൊമാറ്റോ, HDFC ബാങ്ക്, യുണൈറ്റഡ് സ്പിരിറ്റ്സ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed