മണിപ്പൂരി യുവജനങ്ങള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവും പ്രഖ്യാപിച്ച് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത

ബെംഗളൂരു: കലാപം രൂക്ഷമായിക്കൊണ്ടിരിക്കെ മണിപ്പൂരില്‍ നിന്നും വരുന്ന യുവജനങ്ങള്‍ക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും വാഗ്ദാനം ചെയ്തുകൊണ്ട് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റര്‍ മച്ചാഡോ. ബാംഗ്ലൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ 12-ന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മണിപ്പൂരി യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് മെത്രാപ്പോലീത്ത വാഗ്ദാനം നല്‍കിയത്. മണിപ്പൂരി യുവജനങ്ങള്‍ സുരക്ഷിതത്വത്തിനും ആശ്വാസത്തിനും വേണ്ടി അതിരൂപതയെ സമീപിച്ചുവെന്നും അതിരൂപത അവരെ കൈവിട്ടില്ലെന്നും അതിരൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ നിന്നുള്ള അലോഷ്യസ് കാന്തരാജ് പറഞ്ഞു. … Continue reading മണിപ്പൂരി യുവജനങ്ങള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവും പ്രഖ്യാപിച്ച് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത