മണിപ്പുരിൽ കലാപത്തിനിരയായവർക്ക് പുനരധിവാസം നൽകണം: മാർ നെല്ലിക്കുന്നേൽ
ചെറുതോണി: മണിപ്പുരിൽ കലാപത്തിനിരയായവരുടെ പുനരധിവാസം നമ്മുടെ ലക്ഷ്യമായി മാറണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. മണിപ്പുരിൽ നടന്നത് സമാനതകൾ ഇല്ലാത്ത കലാപമാണ്. നൂറുകണക്കിനാളുകൾക്ക് അവരുടെ വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധിയാളുകൾ വനത്തിനുള്ളിലേക്ക് പ്രാണരക്ഷാർഥം ഓടിപ്പോയിട്ടുണ്ട്. അവരെയെല്ലാം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള കടമ നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുർ കലാപത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെറുതോണിയിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സമ്മേളനത്തിൽ ജെറിൻ ജെ. പട്ടാംകുളം അധ്യക്ഷത വഹിച്ചു. നിരവധി … Continue reading മണിപ്പുരിൽ കലാപത്തിനിരയായവർക്ക് പുനരധിവാസം നൽകണം: മാർ നെല്ലിക്കുന്നേൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed