മണിപ്പൂരിൽ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

മണിപ്പൂരിൽ തീവ്രവാദികളുടെ വെടിവെപ്പിൽ CRPF ജവാൻ കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിലെ മോങ്ബംഗ് ഗ്രാമത്തിലാണ് സംഭവം. ബിഹാർ സ്വദേശി അജയ് കുമാർ ഝാ (43) ആണ് മരിച്ചത്. വെടിവെപ്പിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവപ്പിൽ പരിക്കേറ്റ മറ്റൊരു പൊലീസുകാരൻ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision