മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന് വര്‍ണാഭമായ സമാപനം

മാനന്തവാടി: മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലിയുടെ ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു. വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ലിയോപ്പോള്‍ദോ ജിറേല്ലിയും വിവിധ വ്യക്തിസഭകളിലെ മെത്രാന്മാര്‍, രാഷ്ട്രീയപ്രതിനിധികള്‍, അത്മായനേതാക്കള്‍, സന്യസ്തര്‍ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് വേദിയും സദസ്സും ഒരുപോലെ പ്രൗഡമായിരുന്നു. മാനന്തവാടി രൂപതയുടെ മുന്‍ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജേക്കബ് തൂങ്കുഴി പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയര്‍പ്പണത്തോടെയാണ് സമാപനസമ്മേളനത്തിന് തുടക്കം കുറിച്ചത്. മാനന്തവാടി രൂപതാ മെത്രാന്‍ ബിഷപ്പ് ജോസ് പൊരുന്നേടം, സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗംലം, തലശ്ശേരി ആര്‍ച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി, തൃശ്ശൂര്‍ ആര്‍ച്ചുബിഷപ്പും … Continue reading മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന് വര്‍ണാഭമായ സമാപനം