എം ഷാജർ യുവജന കമ്മീഷൻ അധ്യക്ഷൻ

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷനായി എം ഷാജറിനെ നിയമിച്ചു. നിലവിലെ അധ്യക്ഷ ചിന്ത ജെറോമിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. കണ്ണൂർ സ്വദേശിയാണ് ഷാജർ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ് ഷാജർ. ചിന്ത രണ്ട് ടേം അധ്യക്ഷ സ്ഥാനം പൂർത്തിയാക്കിയിട്ടുണ്ട്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision