ലൂർദ്ദിലെത്തിയ മരിയൻ ഭക്തർക്ക് അനുഗ്രഹങ്ങൾ നേർന്ന് ഫ്രാൻസിസ് പാപ്പാ

മരിയൻ ഭക്തിയിലും വണക്കത്തിലും ആളുകൾക്ക് പ്രോത്സാഹനമേകാൻ അജപാലകരോട് ആവശ്യപ്പെട്ടും, ഇന്നത്തെ ലോകത്തിന് സമാധാനം ലഭ്യമാകാനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാൻ ഏവരെയും ഉദ്ബോധിപ്പിച്ചും ലൂർദ്ദിലെത്തിയ തീർത്ഥാടകർക്ക് ഫ്രാൻസിസ് പാപ്പാ അനുഗ്രഹങ്ങളാശംസിച്ചു. ലൂർദ്ദിലേക്കുള്ള ദേശീയ തീർത്ഥാടനത്തിന്റെ നൂറ്റിയൻപതാമത് വാർഷികാഘോഷം നടക്കുന്ന അവസരത്തിൽ, ഓഗസ്റ്റ് 15-ന് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളിൽ സംബന്ധിക്കാനായി ഫ്രാൻസിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഫ്രാൻസിലെ ലൂർദ്ദിലെത്തിയ ഇരുപതിനായിരത്തോളം മരിയൻ ഭക്തർക്ക് അനുഗ്രഹാശംസകളേകി ഫ്രാൻസിസ് പാപ്പാ.സന്ദേശമയച്ചു. സ്വർഗ്ഗാരോപിതയായ മാതാവിനെയാണ് ഫ്രാൻസിന്റെ പ്രധാന മധ്യസ്ഥയായി പതിനൊന്നാം പിയൂസ് പാപ്പാ … Continue reading ലൂർദ്ദിലെത്തിയ മരിയൻ ഭക്തർക്ക് അനുഗ്രഹങ്ങൾ നേർന്ന് ഫ്രാൻസിസ് പാപ്പാ