യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ട് വാളയാറിൽ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി!

പാലക്കാട്: യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് വാളയാറിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. പാലക്കാട് സ്റ്റോപ്പുണ്ടായിട്ടും അതിനുമുമ്പേ വാളയാറെത്തിയപ്പോഴാണു ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ഇറങ്ങിപ്പോയത്. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. യാത്രക്കാരുടെ പ്രതിഷേധത്തിനിടെ രണ്ടര മണിക്കൂറിനുശേഷം മറ്റൊരു ലോക്കോ പൈലറ്റെത്തിയാണു സർവീസ് പുനരാരംഭിച്ചത്. അമ്പരന്ന യാത്രക്കാർ വാളയാർ റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ജോലി സമയം കഴിഞ്ഞപ്പോൾ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയതാണെന്നു പ്രചാരണമുണ്ടായതോടെ യാത്രക്കാർ പ്രതിഷേധിച്ചു. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഓരോരുത്തരായി പരാതിയും രേഖപ്പെടുത്തി. എന്നാൽ, ശാരീരിക … Continue reading യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ട് വാളയാറിൽ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി!