വിശ്വാസം തിളങ്ങി കത്തേണ്ട കാലഘട്ടമാണിത്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

അടയാളങ്ങളുടെ ആചരണം കേവലം അനുഷ്ഠാനം മാത്രമാകാതെ അനുദിനജീവിതത്തിൽ പകർത്തേണ്ടവയാണെന്നും വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ കരിന്തിരി കത്തുന്നവരാകാതെ ജ്വലിക്കുന്ന വിശ്വാസതീക്ഷണതയോടെ ജീവിക്കണമെന്നും മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭയുടെ ആസ്ഥാനകാര്യാലയത്തിൽ നടന്ന വലിയ ശനിയുടെ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാമ്മോദീസാ ശനി എന്നറിയപ്പെടുന്ന ഈ ദിവസം രക്ഷകന്റെ ഉയിർപ്പിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ പ്രത്യാശാ ശനിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി. കുർബാനമദ്ധ്യേ വെള്ളം വെഞ്ചിരിക്കുകയും മാമ്മോദീസവ്രതം നവീകരിക്കുകയും പുത്തൻ തിരിതെളിയിക്കുകയും ചെയ്ത … Continue reading വിശ്വാസം തിളങ്ങി കത്തേണ്ട കാലഘട്ടമാണിത്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി