ലിസ്ബണില്‍ യുവജനങ്ങളെ കുമ്പസാരിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

ലിസ്ബണ്‍: ആഗോള യുവജന സംഗമത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെത്തിയ ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളെ കുമ്പസാരിപ്പിച്ചു. ലിസ്ബണിലെ വാസ്‌കോഡ ഗാമ ഗാർഡനിലാണ് കുമ്പസാരം നടന്നത്. പ്രത്യേകമായി വെള്ളക്കസേര തയാറാക്കിവെച്ചിരുന്ന എ-12 കുമ്പസാരക്കൂടിലേക്ക് വീൽചെയറിൽ എത്തിയ പാപ്പ കുറച്ചുകൂടി അകലെയുള്ള പുതിയ സ്ഥലത്തേക്ക് (B-12) മാറിയെന്ന് ‘എ‌സി‌ഐ പ്രെന്‍സ’ റിപ്പോര്‍ട്ട് ചെയ്യുന്നു. കുമ്പസാരിപ്പിക്കുവാന്‍ പർപ്പിൾ നിറത്തിലുള്ള ഊറാറയാണ് പാപ്പ ഉപയോഗിച്ചത്. സ്പാനിഷ് സ്വദേശിയായ യുവാവിനും യുവതിക്കും കുമ്പസാരിക്കാൻ അവസരം ലഭിച്ചു. ആരോഗ്യ പ്രശ്നമുള്ളതിനാല്‍ അര മണിക്കൂര്‍ സമയമാണ് പാപ്പ കുമ്പസാരിപ്പിക്കാനായി നീക്കിവെച്ചത്. … Continue reading ലിസ്ബണില്‍ യുവജനങ്ങളെ കുമ്പസാരിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ