ലൈഫ് മിഷൻ പദ്ധതിയിൽ നാലു ലക്ഷം വീടുകൾ പൂർത്തിയായി

സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലു ലക്ഷം വീടുകൾ പൂർത്തിയായി. ഏപ്രിൽ വരെ 4,03,568 വീടാണ് നിർമിച്ചത്.കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 63,518 വീടിന്റെ നിർമാണം പൂർത്തിയായി. ലൈഫ് മിഷനിൽ ഇതുവരെ അനുവദിച്ചത് 5,03,610 വീടാണ്. 11 ഭവന സമുച്ചയത്തിലൂടെ 886 ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 21 ഭവന സമുച്ചയത്തിൻ്റെ നിർമാണം പുരോഗമിക്കുകയാണ്. 1,00,042 വീടിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.