ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് നരേന്ദ്ര മോദിക്ക് 93 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്

ന്യൂഡൽഹി: ക്രൈസ്തവർക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവുമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത നിഷ്പക്ഷതയിലും ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധത പങ്കിടുന്നതിലും വിശ്വസിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ പ്രവർത്തിച്ചിട്ടുള്ള അഖിലേന്ത്യാ, കേന്ദ്രസർവീസുകളിലെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് തങ്ങളെന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്. ബിജെപിയുമായി ബന്ധമുള്ളവരും അനുബന്ധ സംഘടനകളിൽപ്പെട്ടവരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടത്തുന്ന അക്രമങ്ങളെ അങ്ങേയറ്റം അപലപിക്കുകയാണെന്നും ക്രൈസ്തവർ ഉൾപ്പെടെ എല്ലാ … Continue reading ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് നരേന്ദ്ര മോദിക്ക് 93 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്