നോമ്പ് ഏഴാം ചൊവ്വ
(വി. ലൂക്കാ: 20:9-19)
കാലാകാലങ്ങളിൽ പ്രവാചകൻമാരെ ദൈവം അയച്ചു,
ജനം തിരസ്കരിച്ചു. പുത്രനെത്തന്നെ അയച്ചു,അവൻ വധിക്കപ്പെട്ടു.
മുന്തിരിത്തോട്ടത്തിന്റെ ഉപമയിലൂടെ തൻ്റെ മരണം നമ്മുടെ കർത്താവ് മുൻകൂട്ടി പ്രവർത്തിക്കുന്നുണ്ട്. പീഡനങ്ങളും
കുരിശുമരണവും മുൻപേ അവൻ കണ്ടു , അത് സ്വീകരിച്ചു. മുന്നറിവുകൾക്കു മുൻപിൽ മുഖം തിരിക്കുന്ന നിയമജ്ഞ ഫരിസേയ മനോഭാവങ്ങൾ ജീവിതത്തിൽ നിന്ന് നീക്കേണ്ടതുണ്ട്. തമ്പുരാന്റെ വചനങ്ങളോടുള്ള തുറവിയും അനുസരിക്കാനുള്ള സന്നദ്ധതയും അനിവാര്യമാണ്. തുറന്ന ഹൃദയത്തോടെ തിരുവചനം ചേർത്തുപിടിക്കാൻ ആകട്ടെ . ജീവിതം വചനാനുസൃതം ക്രമീകരിക്കപ്പെട്ടതാക്കി മാറ്റാം.