കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ

ടൗണിൽ വെള്ളം കയറി; കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. വിലങ്ങാട് ടൗണിൽ വെള്ളം കയറി. ഇന്നലെ രാത്രി ആരംഭിച്ച മഴ പുലർച്ചെ വരെ നീണ്ടു. നാല് ആഴ്ച്ച മുൻപ് ഉരുൾപൊട്ടിയ പ്രദേശമാണ് വിലങ്ങാട്. മഴ ശക്തമായതോടെ ആറ് കുടുംബങ്ങളിലായി 30ഓളം പേരെയാണ് മാറ്റി പാർപ്പിച്ചു. വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയർന്നു. അടിയന്തര സാഹചര്യം ഉണ്ടായാൽ കൂടുതൽ പേരെ മാറ്റിപാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വിലങ്ങാട് ടൗണിലെ പാലം … Continue reading കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ