കെസിബിസി സമ്മേളനത്തിനു തുടക്കം

കൊച്ചി: സഭയുടെ സാമൂഹിക സേവനപ്രവർത്തനങ്ങളും കാരുണ്യപ്രവൃത്തികളും ക്രിസ്തു സ്നേഹത്തിൻറെ മഹനീയമായ പ്രകാശനമാണെന്നു കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. പാലാരിവട്ടം പിഒസിയിൽ കെസിബിസി കെസിഎംഎസ് സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ ഊർജസ്വലതയോടെ അത്തരം സേവനപ്രവർത്തനങ്ങൾ തുടരണം. അത്തരം മാതൃകകളിലൂടെ വിശ്വാസി സമൂഹത്തിന് കരുത്ത് പകരണമെന്നും കർദിനാൾ ഓർമിപ്പിച്ചു. കേരളസഭയിലെ എല്ലാ രൂപതകളിലെയും മെത്രാന്മാരും സന്യസ്ത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരും യോഗത്തിൽ പങ്കെടുത്തു. കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ … Continue reading കെസിബിസി സമ്മേളനത്തിനു തുടക്കം