കടലേറ്റം രൂക്ഷമായ കണ്ണമാലിയില്‍ സാന്ത്വനവുമായി മെത്രാന്മാരുടെ സന്ദര്‍ശനം

കൊച്ചി: കടലേറ്റം രൂക്ഷമായ കണ്ണമാലി ചെറിയകടവ് പ്രദേശങ്ങളിൽ ലത്തീൻ കത്തോലിക്ക ബിഷപ്പുമാർ സന്ദർശനം നടത്തി. ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററി ൽ നടന്നുവരുന്ന കെആർഎൽസിസി ത്രിദിന ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ ബിഷപ്പുമാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളുമാണ് ഇന്നലെ കണ്ണമാലി ചെറിയകടവ് പ്രദേശം സന്ദർശിച്ചത്. കടൽഭിത്തി തകർന്നുകിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ തങ്ങളുടെ പരാതികളും സങ്കടങ്ങളും ബിഷപ്പുമാരുമായി പങ്കുവെച്ചു. കടലേറ്റം രൂക്ഷമായപ്പോൾ വെള്ളം ഇരച്ചുകയറി നിരവധി വീടുകൾ താമസയോഗ്യമല്ലാതായിരിക്കുകയാണ്. സാധനസാമഗ്രികളും നഷ്ടപ്പെട്ടു. വളരെ കാലമായി തുടരുന്ന ഈ ദുരിതങ്ങൾക്ക് … Continue reading കടലേറ്റം രൂക്ഷമായ കണ്ണമാലിയില്‍ സാന്ത്വനവുമായി മെത്രാന്മാരുടെ സന്ദര്‍ശനം