ആ ചിരി മാഞ്ഞു

ഇന്നസെന്റ് ഇനി ഓർമ്മ; നർമ്മം കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രശസ്ത നടൻ ഇന്നസെന്റ് അന്തരിച്ചു. മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.