രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക്; പ്രധാനമന്ത്രി തറക്കല്ലിടും

വിജ്ഞാന സമ്പദ് വ്യവസ്ഥയാകാനുള്ള കേരളത്തിന്റെ കുതിപ്പിൽ നാഴികക്കല്ലാകുന്ന ഇന്ത്യയിലെ ആദ്യത്തെ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്കിന്റെ നിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് തറക്കല്ലിടും. പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിർമ്മിക്കുന്ന സയൻസ് പാർക്ക് ടെക്നോപാർക്ക് ഫേസ് ഫോറിന്റെ ഭാഗമാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 11 നാണ് തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision