സംസ്ഥാനത്തെ ഹോട്ടലുകളിൽ കർശനമായ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹോട്ടലുകൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാണ്. ഹോട്ടൽ ജീവനക്കാർക്ക് ശുചിത്വ ഐഡി കാർഡ് നിർബന്ധമാക്കിയെന്നും സമ്പൂർണ ശുചിത്വം ഏർപ്പെടുത്തേണ്ടത് ഹോട്ടൽ ഉടമകളാണെന്നും മന്ത്രി വ്യക്തമാക്കി. പാഴ്സലുകൾ നൽകുമ്പോൾ സ്റ്റിക്കർ പതിക്കണമെന്നും ഹോട്ടലുകളുടെ വൃത്തി അനുസരിച്ച് റേറ്റിങ് രേഖപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
