യൂദന്മാരുടെ രാജാവായ നസ്രായക്കാരൻ ഈശോ (INRI)- ക്രിസ്തുവിന്റെ ദൈവ സ്വഭാവവുംമനുഷ്യ സ്വഭാവവും വ്യക്തമാക്കുന്ന ശീർഷകമാണത്. എനിക്കായി കുരിശിൽ മരിച്ച എന്റെ രാജാവ് എന്ന ചിന്ത ഹൃദയത്തിലുണ്ടാകട്ടെ. സകലത്തിന്റെയും രക്ഷയും വീണ്ടെടുപ്പും കുരിശിലായി. ഇടറുന്നവന്റെയും വീഴുന്നവന്റെയും പ്രതീക്ഷയുടെ അടയാളമാണത്. “ഞങ്ങളുടെ ഏക പ്രത്യാശയായ കുരിശേ വാഴ്ക ” എന്ന പ്രാർത്ഥന ജീവിതബന്ധിയാക്കാം.മുൾക്കിരീടം വിജയകിരീടമാക്കിയവനാണ് ക്രിസ്തു .ജീവിത സഹനങ്ങളുടെ മുൾക്കിരീടം നല്കുന്ന നൊമ്പരം വിജയകിരീടമായി നിത്യജീവന്റെ അച്ചാരമായി മാറ്റപ്പെടും.കൽത്തൂണിൽ കെട്ടപ്പെട്ട ക്രിസ്തുവിന്റെ ചമ്മട്ടിയടിയേറ്റ മുഖം ജീവിത പ്രഹരങ്ങളെ സ്വീകരിക്കാൻ ശക്തി … Continue reading പീഡാനുഭവ വെള്ളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed