ആണവ യുഗത്തോട് വിട പറഞ്ഞ് ജർമനി

ആണവ യുഗത്തോട് വിടപറഞ്ഞ് ജര്‍മനി. അവസാനമായി പ്രവര്‍ത്തിച്ചിരുന്ന എംസ്‌ലാന്‍ഡ്, ഇസാര്‍ 2, നെക്കര്‍വെസ്തീം എന്നീ മൂന്ന് ആണവ നിലയങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടാണ് ജര്‍മനി ആണവ യുഗത്തോട് വിടപറഞ്ഞത്. പല യൂറോപ്യന്‍ രാജ്യങ്ങളും ആണവ നിര്‍മാണം ശക്തമാക്കുമ്പോഴാണ് ജര്‍മനിയുടെ നടപടി. 1970 മുതല്‍ രാജ്യത്ത് ആരംഭിച്ച ആണവ വിരുദ്ധ പ്രക്ഷോഭങ്ങളാണ് ആണവ നിലയങ്ങള്‍ അടച്ചു പൂട്ടുന്നതിലേക്കെത്തിയത്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision