ഫാ. ജിജിമോൻ പുതുവീട്ടിൽക്കളം വത്തിക്കാൻ സഭൈക്യ ദൈവശാസ്ത്ര കമ്മീഷൻ അംഗം

കത്തോലിക്കാസഭയും ഓറിയന്റൽ ഓർത്തോഡോക്സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിനുവേണ്ടിയുള്ള അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായി കേരളത്തിൽനിന്നുള്ള ജെസ്യൂട്ട് സമൂഹാംഗമായ ഫാ. ജിജി പുതുവീട്ടിൽക്കളത്തിലിനെ സഭൈക്യത്തിനുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി നിയമിച്ചു. നിയമനം അഞ്ചുവർഷത്തേക്കാണ്. കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ള ഓർത്തോഡോക്സ് സഭാസമൂഹങ്ങളുമായി ഐക്യത്തിനുവേണ്ടിയുള്ള ദൈവശാസ്ത്ര സംവാദങ്ങൾ നടത്താനും മാർഗരേഖകൾ തയ്യാറാക്കാനുമുള്ള വത്തിക്കാനിലെ സഭൈക്യ ദൈവശാസ്ത്ര കമ്മീഷനാണിത്. ക്രൈസ്തവ സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള മാർപാപ്പയുടെ തിരുസംഘത്തിന്റെ വത്തിക്കാനിലുള്ള കാര്യാലയത്തിനു കീഴിലാണ് ഈ കമ്മീഷൻ പ്രവർത്തിക്കുന്നത്. 2001ൽ ജെസ്യൂട്ട് സമൂഹത്തില്‍ പ്രവേശിച്ച ഫാ. ജിജി, … Continue reading ഫാ. ജിജിമോൻ പുതുവീട്ടിൽക്കളം വത്തിക്കാൻ സഭൈക്യ ദൈവശാസ്ത്ര കമ്മീഷൻ അംഗം