അഞ്ച് ഫ്രഞ്ചു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ഫ്രാൻസിൽ 1871-ൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട അഞ്ച് സന്ന്യസ്ത വൈദികർ ഇനി വാഴ്ത്തപ്പെട്ടവർ. ഹെൻറി പ്ലൻഷാ, ലദിസ്ലാസ് റദീഗ് എന്നിവരുൾപ്പടെ ഫ്രഞ്ചു വൈദികരായ 5 നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു. മതവിദ്വേഷം ശക്തമായിരുന്ന ഒരു കാലഘട്ടത്തിൽ, 1871-ൽ ഫ്രാൻസിലെ പാരീസിൽ വച്ച് അറസ്റ്റു ചെയ്യപ്പടുകയും വധിക്കപ്പെടുകയുമായിരുന്ന ഈ ധീരാത്മാക്കളെ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചേല്ലൊ സെമെറാറൊ, ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തു കൊണ്ട്, പാരീസിൽ വച്ച് ശനിയാഴ്ചയാണ് (22/04/23) സാർവ്വത്രികസഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർത്തത്. … Continue reading അഞ്ച് ഫ്രഞ്ചു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്