ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ദീപക് എന്നയാളാണ് മരിച്ചത്. 35 വയസായിരുന്നു. നരേന്ദ്ര, സൂരജ് എന്നിവരുടെ ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. പ്രദേശത്താകെ അക്രമ സാഹചര്യം നിലനിന്നിരുന്നുവെന്നും ഇരുഗ്രൂപ്പുകളും 10 റൗണ്ട് വെടിയുതിര്‍ത്തുവെന്നും പൊലീസ് പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision