ദില്ലി ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിൽ തീപ്പിടുത്തം

ദില്ലിയിലെ പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിൽ തീപിടുത്തം. സമയത്തിന് ഫയർ ഫോഴ്സെത്തി തീയണച്ചതിനാൽ വൻ ദുരന്തമാണൊഴിവായത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഓഫീസിന്റെ പിറകുവശത്ത് നിന്നാണ് തീപ്പിടുത്തമുണ്ടായത്. അതിനാൽ തന്നെ ഇവിടെ സൂക്ഷിച്ചിരുന്ന പല സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision