ഫാത്തിമായില്‍ ലോക സമാധാനത്തിനു വേണ്ടി ഫ്രാന്‍സിസ് പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും

വത്തിക്കാന്‍ സിറ്റി: രോഗികളോടും കഷ്ടതകള്‍ അനുഭവിക്കുന്നവരോടും കൂടുതല്‍ അടുക്കുവാനും, ലോക സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനുമാണ് ഫ്രാന്‍സിസ് പാപ്പ ഫാത്തിമയിലെത്തുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ഓഗസ്റ്റ് 5-നാണ് പാപ്പ ഫാത്തിമ സന്ദര്‍ശിക്കുക. ഹെലികോപ്റ്ററില്‍ ഫാത്തിമയില്‍ എത്തുന്ന പാപ്പ അവിടെ ലോക സമാധാനത്തിനു വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും അവിടെ സന്നിഹിതരായ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ഓഗസ്റ്റ് 1 മുതല്‍ 6 വരെ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോകയുവജനദിന സംഗമത്തില്‍ പങ്കെടുക്കുവാനാണ് ഫ്രാന്‍സിസ് പാപ്പ … Continue reading ഫാത്തിമായില്‍ ലോക സമാധാനത്തിനു വേണ്ടി ഫ്രാന്‍സിസ് പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും