അനുദിന വിശുദ്ധർ – വിശുദ്ധ ഫ്രൂമെന്റിയൂസ്

ടൈറില്‍ നിന്നുള്ള ഫിനീഷ്യന്‍ സഹോദരന്‍മാരായ എദേസിയൂസും, ഫ്രൂമെന്റിയൂസുമാണ് അബീസ്സിനിയായില്‍ ക്രൈസ്തവ വിശ്വാസം എത്തിച്ചത്‌. ബാലന്മാരായിരിക്കെ തന്നെ അവര്‍ അവരുടെ അമ്മാവനായ മെട്രോപിയൂസിനോപ്പം അബീസ്സിനിയായിലെക്കൊരു കടല്‍ യാത്രനടത്തി. ചെങ്കടലിലെ ഒരു തീരത്ത് അവരുടെ കപ്പല്‍ അടുത്തപ്പോള്‍ പരിസര പ്രദേശങ്ങളിലെ ആളുകള്‍ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയുമൊഴികെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും കൊലപ്പെടുത്തി. ബാലന്മാരായ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയും പിടികൂടി അടിമകളാക്കി രാജാവിന്റെ പക്കല്‍ എത്തിച്ചു. രാജാവ്‌ ഇവരെ സ്വതന്ത്രരാക്കുകയും വിശ്വസ്ത പദവികളിലേക്ക് നിയമിക്കുകയും ചെയ്തു.  രാജാവിന്റെ മരണശേഷം വിധവയായ രാജ്ഞി, രാജ്യഭരണത്തില്‍ തന്നെ … Continue reading അനുദിന വിശുദ്ധർ – വിശുദ്ധ ഫ്രൂമെന്റിയൂസ്