പ്രകൃതിയുമായി ചങ്ങാത്തം കൂടി അമ്പാറനിരപ്പേൽ സ്കൂളിലെ കൊച്ചുകൂട്ടുകാർ

അമ്പാറനിരപ്പേൽ: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്രകൃതിയുമായി ചങ്ങാത്തം കൂടി അമ്പാറനിരപ്പേൽ സെൻറ്. ജോൺസ് സ്കൂളിലെ വിദ്യാർത്ഥികൾ. പ്രകൃതിയാണ് മനുഷ്യരുടെ മാതാവ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി സെബാസ്റ്റ്യനും അധ്യാപകരും പരിസ്ഥിതി ദിന സന്ദേശം നൽകി. പോസ്റ്റർ നിർമ്മാണം, കവിതാലാപനം, പ്രസംഗം, ക്ലാസ് അടിസ്ഥാനത്തിൽ മരം നടൽ തുടങ്ങി നിരവധി പരിപാടികളാണ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട … Continue reading പ്രകൃതിയുമായി ചങ്ങാത്തം കൂടി അമ്പാറനിരപ്പേൽ സ്കൂളിലെ കൊച്ചുകൂട്ടുകാർ